
കരുനാഗപ്പള്ളി: വാഹനാപകടത്തിൽ പ്ളസ്ടു വിദ്യാർത്ഥി മരിച്ചു. തൊടിയൂർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ആലപ്പാട് കമ്പിവേലിൽ സുനിൽകുമാറിന്റെയും പന്മന മനയിൽ സ്കൂൾ അദ്ധ്യാപികയുമായ പ്രിയയുടെയും മകൻ ഗൗതം സുനിലാണ് (17) മരിച്ചത്. പണിക്കർകടവ് പാലത്തിന് സമീപം ഇന്നലെ ഉച്ചക്ക് ഇരുചക്ര വാഹനങ്ങൾ കൂടിയിടിച്ചാണ് അപകടം. ഗൗതം സുനിൽ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. എതിർ ദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.