കൊല്ലം: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമേളയുടെ രണ്ടാംദിനം പൂർത്തിയാ​യപ്പോൾ ഒന്നാം സ്ഥാനത്ത്​ പാലക്കാട്​. 178 പോയിന്റുമായാണ്​ പാലക്കാട്​ മുന്നേറുന്നത്​. 83 പോയിന്റുമായി രണ്ടാം സ്ഥാനത്ത്​ കണ്ണൂരുണ്ട്​. കോട്ടയം 76 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്​. 67 പോയിന്റുമായി തിരുവനന്തപുരം നാലാമതാണ്​.

54 പോയിന്റെ വീതം നേടി ആലപ്പുഴയും തൃശൂരും അഞ്ചാം സ്ഥാനം പങ്കിടുകയാണ്​. മലപ്പുറം (48​), കോഴിക്കോട് ​(39), കൊല്ലം (30) എന്നീ ജില്ലകളാണ്​ യഥാക്രമം എട്ട്​ വരെ സ്ഥാനങ്ങളിൽ. കാസർകോട്​, ഇടുക്കി (13 പോയിന്റ്​ വീതം), പത്തനംതിട്ട (11​), എറണാകുളം (ഒമ്പത്​), വയനാട്​ (ഏഴ്​) എന്നിങ്ങനെയാണ്​ അവസാന നിലക്കാരുടെ പോയിന്റ്​ നേട്ടം.