 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 9-ാമത് ശിവഗിരി -ഗുരുകുലം തീർത്ഥാടന പദയാത്ര വളവുപച്ച ശ്രീനാരായണ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ചു. യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻചാർജ്ജുമായ ഡി.ചന്ദ്രബോസിന് പീത പതാക കൈമാറി ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ് അദ്ധ്യക്ഷനായി. തുടർന്ന് കൊച്ചാലുംമൂട് ശാഖയുടെ നേതൃത്വത്തിൽ ഉണ്ണിമുക്കിലും ചിറവൂർ, ചക്കമല ശാഖകളുടെ നേതൃത്വത്തിൽ കിഴക്കും ഭാഗത്തും ചിതറ , പുതുശ്ശേരി ശാഖകൾ ചിതറ ജംഗ്ഷനിലും സ്വീകരണം നൽകി. ഐരകുഴി, കാഞ്ഞിരത്തും മൂട്,ദർഭക്കാട്, പാങ്ങലുകാട്, ആൽത്തറമൂട് ഗുരു ക്ഷേത്രം, കടയ്ക്കൽ ടൗൺ, ആറ്റുപുറം, കാര്യം ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി 7 മണിക്ക് നിലമേലിൽ സമാപിച്ചു. ഇന്ന് രാവിലെ
6.30ന് നിലമേലിൽ നിന്നാരംഭിക്കുന്ന പദ യാത്ര വൈകിട്ട് 6.30 നു ശിവഗിരിയിൽ സമാപിക്കും. പദയാത്രയിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.വിജയൻ, വി.അമ്പിളിദാസൻ,
എസ്.സുധാകരൻ, പി.അനിൽകുമാർ, പാങ്ങലുകാട് ശശിധരൻ, വനിതാ സംഘം പ്രസിഡന്റ് എം.കെ. വിജയമ്മ, സെക്രട്ടറി സുധർമ്മകുമാരി, യൂത്തുമൂവ്മെന്റ് സെക്രട്ടറി എസ്.റീസൻ, വിവിധ ശാഖയിലെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.