photo
പതാരം ശാന്തിനികേതം മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പിന് ഇരവിച്ചിറ ഗവ.എൽ.പി എസിൽ ജി.നന്ദകുമാർ പതാക ഉയർത്തുന്നു

കൊല്ലം: ശൂരനാട് തെക്ക് പതാരം ശാന്തി നികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഗവ.എൽ.പി.എസ് ഇരവിച്ചിറയിൽ ആരംഭിച്ചു. ലഹരി വിരുദ്ധ പ്രചാരണ പരിപാടി, നാടൻ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന തേൻകനി എന്ന പ്രവർത്തനം,ഹരിത സംസ്കൃതി എന്ന അടുക്കളത്തോട്ട നിർമ്മാണം, നിപുണം എന്ന പേരിലുള്ള പരിശീലന പരിപാടി, വയോജനങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കൽ, ആത്മഹത്യ പ്രതിരോധ ബോധവത്കരണ പ്രവർത്തനം,അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതിയും തൊഴിലും പരിചയപ്പെടുത്തുന്ന ഗ്രാമദീപിക തുടങ്ങിവ ക്യാമ്പുമായി ബന്ധപ്പെട്ട് നടക്കും. ശാന്തിനികേതനം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ജി.നന്ദകുമാർ പതാക ഉയർത്തി. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശിവൻ ശൂരനാട് അദ്ധ്യക്ഷനായി.

ഗ്രാമ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.രാജി, ഗ്രാമപഞ്ചായത്ത് അംഗം പി. ഗീതകുമാരി, പ്രിൻസിപ്പൽ എം.ആർ. മിനി, റോണി.എം വർഗ്ഗീസ്, മാത്യു പടിപ്പുരയിൽ വി.ശ്രീഹരി , എച്ച്.എം പ്രസന്നകുമാരി,ശ്രേയസ് കുമാർ എന്നിവർ സംസാരിച്ചു.