intuc-

കൊല്ലം : ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നിർമ്മാണ തൊഴിലാളികൾ നടത്തിയ പട്ടിണി സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പിണറായിയും കൂട്ടരും തൊഴിലാളികളെ മറന്ന് മുതലാളിമാരുടേയും കോർപ്പറേറ്റുകളുടേയും ഏജന്റുമാരായി അധ:പതിച്ചിരിക്കുകയാണെന്ന് ആദ്ദേഹം പറഞ്ഞു. ക്ഷേമനിധി ബോർഡിൽ നിന്നും 1500 കോടിയിൽപരം രൂപ സർക്കാർ വായ്പ എടുത്തത് ഉടൻ തിരിച്ചു നല്കി കുടിശ്ശിക തീർത്ത് ആനുകൂല്യങ്ങൾ നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പട്ടിണി സമരത്തിൽ തൊഴിലാളികൾ അടുപ്പ് കൂട്ടി ചിന്നക്കടയിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ഭാരവാഹികളായ അഡ്വ.പി.ജർമ്മിയാസ്, സൂരജ് രവി, കോതേത്ത് ഭാസുരൻ, ആർ.ദേവരാജൻ, ഡി.ഗീതാകൃഷ്ണൻ, കുരീപ്പുഴ യഹിയ, കുണ്ടറ സുബ്രഹ്മണ്യം, വിജയരാജൻ പിള്ള, ഷിജു നല്ലില, രാധാമണി, കലയപുരം ശിവൻപിള്ള, മനോഹരൻ, കെ.കെ.രഞ്ജൻ, മതിലിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ട്രാൻസ്‌പോർട്ട് ബസ്റ്റാൻഡിന്റെ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് രാജൻ ആദിച്ചനല്ലൂർ, ഷെരീഫ് കുണ്ടറ, റംലാബീവി, ജലജ, ആശ,ഏലിയാമ്മ, അന്നമ്മ, രാജൻപിള്ള, സഹദേവൻ, ജി.മണിയൻപിള്ള, രാജു, റോസ് ആനന്ദ്, മാധവൻപിള്ള, ഹനീഫ തുടങ്ങിയവർ നേതൃത്വം നല്കി.