കൊല്ലം : ശിവഗിരി തീർത്ഥാടക പദയാത്രികർക്കുള്ള സ്വീകരണത്തോടനുബന്ധിച്ച് നടന്ന
കുട്ടനാട് യൂണിയന്റെ പദയാത്ര നവതി സമ്മേളനം എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പദയാത്ര ക്യാപ്ടൻ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. പദ യാത്ര കൺവീനർ എം.ഡി. ഓമനക്കുട്ടൻ നവതി സന്ദേശം നൽകി. വൈദിക യോഗം കുട്ടനാട് യൂണിയൻ സെക്രട്ടറി സന്തോഷ് ശാന്തി, സുബീഷ് എന്നിവർ സംസാരിച്ചു. ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ വാകത്താനം, കുട്ടനാട്, സൗത്ത്, നാഗമ്പടം, പാമ്പാടി, പുലിക്കുട്ടി ശ്ശേരി, ചങ്ങനാശ്ശേരി, കുമരകം, കുഴിമറ്റം, പന്നിമറ്റം എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള പദയാത്രി കരെ സ്വീകരിച്ചു. ഭക്ഷണവും താമസവും ഒരുക്കി. ഇന്ന് രാവിലെ എസ്.എൻ കോളേജിൽ നിന്ന് ശിവഗിരിയിലേക്ക് യാത്ര ആരംഭിക്കും.
പാരിപ്പള്ളി പദയാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ പള്ളം, ഇലവിന്തിട്ട, നാഗമ്പടം തുടങ്ങി കിഴക്കൻ മേഖലയിൽ നിന്നുള്ള പദയാത്രക്ക് സ്വീകരണവും വിശ്രമം, ഭക്ഷണം എന്നിവ നൽകി. പള്ളത്തുനിന്നുള്ള പദയാത്രയെ വേളമാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ജംഗ്ഷനിൽ യൂണിയൻ സെക്രട്ടറി കെ.വിജയകുമാറും ശാഖാഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം തിരിക്കുന്ന യാത്രയെ കുളമട, പാരിപ്പള്ളി ശാഖകൾ സ്വീകരിക്കും. കുളമട ശാഖയിൽ തീർത്ഥാടകർക്കായി മെഡിക്കൽ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്.