 
അഞ്ചൽ:ഗുരുധർമ്മ പ്രചരണസഭ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെയും ആഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് അഞ്ചൽ മേഖലയിലെ വിവിധ ശാഖകളിൽ സ്വീകരണം നൽകി. ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ എത്തിയ പദയാത്രയ്ക്ക് സഭാ താലൂക്ക് പ്രസിഡന്റ് ഡോ.വി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന പരിപാടികൾക്ക് സഭാ ഭാരവാഹികളായ ആർച്ചൽ സോമൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, രാധാമണി ഗുരുദാസ്, ലീലാ യശോധരൻ, റിട്ട.ഡി.എഫ്.ഒ വി.എൻ.ഗുരുദാസ്, വെഞ്ചേമ്പ് മോഹൻദാസ്, വത്സലമ്മ സോമൻ, അനുബാബു, സുരേഷ് കുമാർ, കൊച്ചുകുട്ടൻ, ഗംഗാ പനച്ചവിള, യശോധ തുടങ്ങിയവർ നേതൃത്വം നൽകി. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ക്യാപ്ടനായുള്ള ജാഥയ്ക്കും വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു.
കുരുവിക്കോണത്ത് ശാഖാ അതിർത്തിയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്ടനെ മുതിർ ഗുരുഭക്തനും ഗവ. കോൺട്രാക്ടറുമായ ഡി.കൃഷ്ണൻകുട്ടി ഷാൾ അണിയിച്ചു സ്വീകരിച്ചു. ഷാജി കുരുവിക്കോണം, മറ്റ് ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ടി.കെ. സുന്ദരേശൻ അംഗങ്ങളായ എ.ജെ.പ്രതീപ്, ഹരിദാസ്, വനജാ വിദ്യാധരൻ, ബിജു, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ.വി.കെ.ജയകുമാർ മറ്റ് ശാഖാ ഭാരവാഹികളായ ഷൺമുഖൻ, ജയകുമാർ പനയഞ്ചേരി, കെ.സോദരൻ, പി.എസ്.ബിജു, രജനിമണി, സുജാത, ചന്ദ്രബാബു തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ചെമ്പകരാമനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണത്തിന് പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി കൊച്ചുകുട്ടൻ, കെ.ദാമോദരൻ എന്നിവരും പനച്ചവിള നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണത്തിന് പ്രസിഡന്റ് സുദേവൻ, സെക്രട്ടറി സന്തോഷ് മറ്റ് ഭാരവാഹികളായ ലളിത ജയ, ഗംഗ പനച്ചവിള തുടങ്ങിയവർ നേതൃത്വം നൽകി.