photo
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ ഗുരുധർമ്മ പ്രചരണ സഭയുടെയും ആഭിമുഖ്യത്തിലുളള പദയാത്രകൾക്ക് ആയൂരിൽ നൽകിയ സ്വീകരണ സമ്മേളനം ആയൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

അ‌ഞ്ചൽ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ ഗുരുധർമ്മ പ്രചരണ സഭയുടെയും ആഭിമുഖ്യത്തിലുളള പദയാത്രകൾക്ക് ആയൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം മുൻ ശാഖാ പ്രസിഡന്റ് ആയൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വേങ്ങൂർ തുളസീധരൻ ആത്മീയ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് സെക്രട്ടറി ആർ.ഹരിദാസ്, കലഞ്ഞൂർ രാജേന്ദ്രൻ, ആർ.പി.ആസാദ്, ഐശ്വര്യാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.