al

കൊല്ലം: വിലകയറ്റത്തിനും തൊഴിലാളിവിരുദ്ധ നടപടികളിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ മൈനാഗപ്പള്ളി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്.രതീശ് അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം, ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ , ജില്ലാ വൈസ് പ്രസിഡന്റ് ശാന്തകുമാരിയമ്മ, ജില്ലാ നിർവാഹക സമിതി അംഗം വൈ. നജിം , ഡി.സി.സി സെക്രട്ടറി രവി മൈനാഗപ്പള്ളി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ , അനിൽ മൂത്തോട്ടിൽ , മംഗലത്ത് ഗോപാലകൃഷ്ണപിള്ള , അനൂപ് മുത്തോട്ടിൽ, കോവൂർ ശാന്ത, സൂസമ്മ വർഗീസ്, സുധർമ്മ തുടങ്ങിയവർ പ്രസംഗിച്ചു. സി.വി.മധു, വൈ.സലിം, രഘുവരൻ , കൃഷ്ണൻ കുട്ടി ,കൃഷ്ണ കുമാർ കാരാളി, രമേശൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.