congrass-
ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷം ആദിനാട് പതിനാറാം

നമ്പർ ഫാക്ടറി പടിക്കൽ സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടന്നു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, കെ.എസ് പുരം സുധീർ, ബിനിഅനിൽ, കൃഷ്ണപിള്ള, ആദിനാട് മജീദ്, ഗിരിജാകുമാരി, മോളി, ജഗദമ്മ,സിന്ധു, റീന തുടങ്ങിയവർ സംസാരിച്ചു.