 
ചവറ: കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെയും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയന്റെയും ചവറ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാം സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണാലയം അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് ഭവനിൽ കൂടിയ യോഗം പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പന്മന തുളസി ഉദ്ഘാടനം ചെയ്തു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ശ്രേഷ്ഠ സേവന പുരസ്‌കാര ജേതാവും ഭാരത് സേവക് സമാജ് ജില്ലാ കോർഡിനേറ്ററുമായ എസ്.അശോക് കുമാറിനെ ഐ.എൻ.ടി.യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരേത്തു രവി ആദരിച്ചു. പന്മന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ കോൺഗ്രസ് ജന്മദിന കേക്ക് മുറിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടത്തിൽ ശിവരാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ നേതാക്കളായ സിയോൺ ഷിഹാബ്, റോസ് ആനന്ദ്,തേവലക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ഓമനക്കുട്ടൻ പിള്ള, കെ.ഇ.ബൈജു, പ്രസന്നൻ മുല്ലക്കേരി,രവി വടുതല തുടങ്ങിയവർ സംസാരിച്ചു. വേണുഗോപാൽ സ്വാഗതവും അശോക് കുമാർ നന്ദിയും പറഞ്ഞു. മോട്ടോർ, മത്സ്യബന്ധന മേഖലകളെ തകർക്കുന്ന നയ സമീപനങ്ങളിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്നും ഇന്ധന വിലവർദ്ധനവിന് കാരണമായ നികുതികൾ പിൻവലിക്കണമെന്നും ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്റ്റാന്റുകൾ നഷ്ടമായ മോട്ടോർ തൊഴിലാളികൾക്ക് പകരം സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.