vijayan-s-85

കൊല്ലം: കിഴക്കേ കല്ലട ചിറ്റുമല മംഗലശേരി സുകുമാരൻ മുതലാളിയുടെ മകൻ കൊല്ലം മുണ്ടയ്ക്കൽ മേരാ നഗർ - 209 റിട്രീറ്റിൽ എസ്.വിജയൻ (85) നിര്യാതനായി. റിട്ട. സുദർശൻ ചിട്ട്സ് ഇന്ത്യ ലിമിറ്റഡിൽ ഡിവിഷൻ ഹെഡ്, എസ്.എൻ.ഡി.പി യോഗം 538-ാം നമ്പർ മുണ്ടയ്ക്കൽ ശാഖാ വൈസ് പ്രസിഡന്റ്, മേരാ നഗർ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ശശി പ്രഭ (കോഴിക്കോട് കല്ലായി കുപ്പേരിക്കാവ് മാനായി കുടുംബാംഗം). മക്കൾ: വി.എസ്. ബിക്കു (ടെക്ക്നോപാർക്ക്, തിരുവനന്തപുരം), വി.എസ്. ഭവ്യ (അദ്ധ്യാപിക, സിറ്റി സെൻട്രൽ സ്കൂൾ കൊല്ലം), വി.എസ്. ജിതിൻ (ദുബായ്). മരുമക്കൾ: സഞ്ജീവ് (ബിസിനസ്), ഷിബു കുമാർ (ശ്രീ ബുദ്ധാ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി), അമ്മു.