കൊല്ലം: കൊല്ലം റെയിൽവേ റണ്ണിംഗ് റൂമിന് സമീപത്ത് നിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിലായി. മരുത്തടി, കന്നിമേൽ, ചടയൻ തറ തെക്കതിൽ പ്രിൻസ്(24) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കിളികൊല്ലൂർ, മങ്ങാട് വലിയവിള തെക്കതിൽ വീട്ടിൽ സന്തോഷിന്റെ ബൈക്കാണ് 17 ന് പ്രതി മോഷ്ടിച്ചത്. റെയിൽവേ റണ്ണിംഗ് റുമിലെ താത്ക്കാലിക ജീവനക്കാരനായ സന്തോഷ് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനം പ്രതി തന്ത്രപരമായി മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.