കൊല്ലം: മുൻവിരോധത്തിൽ സ്‌കൂട്ടറുകൾ തീവച്ച് നശിപ്പിച്ചയാൾ പൊലീസ് പിടിയിലായി. ചവറ അറയ്ക്കൽ ക്ഷേത്രത്തിന് സമീപം ജീസ് ഭവനിൽ തോമസ് ആൽഫ(37) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മുക്കാട്, കന്നിട്ടവടക്കതിൽ ഷീബയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്‌കൂട്ടറുകളാണ് പ്രതി 26ന് രാത്രി തീവച്ച് നശിപ്പിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയുടെ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ റോഡ് സൈഡിൽ ഷീബ സ്‌കൂട്ടറുകൾ വച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.