panchayat-
പടിഞ്ഞാറേകല്ലടഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന കാൻസർ പരിശോധനയും ബോധവത്കരണവും ഡോ .വി. പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വർദ്ധിച്ചുവരുന്ന കാൻസർ രോഗത്തെ പ്രതിരോധിച്ച് തുടക്കത്തിൽ തന്നെ ഫലപ്രദമായ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയായ കാൻസർ പരിശോധനയും ബോധവത്കരണവും ഡോ.വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ വി. രതീഷ്, വൈ. ഷാജഹാൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സുധീർ, ജെ. അംബികകുമാരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രജീല, ടി. ശിവരാജൻ, ഷീലാകുമാരി, സിന്ധു, അഡ്വ. തൃദീപ്കുമാർ, എൻ. ഓമനക്കുട്ടൻപിള്ള, സി. ശിവാനന്ദൻ, സുനിതദാസ്, സെക്രട്ടറി കെ.സീമ, സി.ഡി .എസ് ചെയർപേഴ്സൺ വിജയനിർമല, അസി.സെക്രട്ടറി രാധാകൃഷ്ണൻ, ജീവനം കാൻസർ സൊസൈറ്റി സെക്രട്ടറി ബിജു പുന്നല എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് എൽ.സുധ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. അജു നന്ദിയും പറഞ്ഞു.