 
ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അമ്പലം കുന്നിൽ നിർമ്മിച്ച ടേക് എ ബ്രേക്ക് -വഴിയോര വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അദ്ധ്യക്ഷനായി. 11.5 ലക്ഷം രൂപ ചെലവഴിച്ച് 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് കെട്ടിടനിർമാണം പൂർത്തികരിച്ചത്. ആർ.ജയന്തി ദേവി , അസിസ്റ്റന്റ് എൻജിനീയർ സിബിൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈൻ കുമാർ, പഞ്ചായത്ത് അംഗങ്ങളായ കരിങ്ങന്നൂർ സുഷമ, ജെ.അമ്പിളി, പി.ആർ.സന്തോഷ്, കെ.വിശാഖ്, കെ.ലിജി, ടി.കെ.ജ്യോതി ദാസ്, സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു, പഞ്ചായത്ത് സെക്രട്ടറി ബി.എസ് .ഷൈനി എന്നിവർ സംസാരിച്ചു. കുടുംബശ്രീയാണ് ടേക് എ ബ്രേക്കിന്റെ പരിപാലന ചുമതല വഹിക്കുന്നത്.