കൊല്ലം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂൾ കുട്ടികാർണിവൽ ഒരുക്കും. 31ന് വൈകിട്ട് 4ന് സ്കൂളിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്രയിൽ വ്യത്യസ്ത വേഷങ്ങളിഞ്ഞ് കുട്ടികൾ വാദ്യമേളങ്ങളോടൊപ്പം അണിനിരക്കും. പോളയത്തോട് വച്ച് എം.നൗഷാദ് എം.എൽ.എ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സ്കൂൾ മാതൃ സമിതിയുടെയും ചന്ദനത്തോപ്പ് ഗവ.ബേസിക് ട്രെയിനിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 2 മുതൽ സ്കൂൾ അങ്കണത്തിൽ ഫുഡ് ഫെസ്റ്റും ഒരുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ വി.വിജയകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.ഷൈലാൽ, എം.പി.ടി എ പ്രസിഡന്റ് സജിനി ഷാജി, സീനിയർ അസിസ്റ്റന്റ് പി.എൽ.ജ്യോതി, സ്റ്റാഫ് സെക്രട്ടറി ബി.നജു , പി.ടി.എ പ്രതിനിധികളായ സുന്ദരേശപിള്ള, ഡി.ബൈജു, വിദ്യാർത്ഥി പ്രതിനിധികളായ എസ്.ജെ.ആയിഷ, ദുർഗ നിധിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.