കൊല്ലം: തന്ത്രിമണ്ഡലം 12-ാം സംസ്ഥാന സമ്മേളനം ഇന്ന് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8ന് പ്രസിഡന്റ് പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി പതാക ഉയർത്തും. നടുവിൽമഠം അച്ചുത ഭാരതി സ്വാമിയാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വാഴയിൽ മഠം വി.എസ്.വിഷ്ണു നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തും.

ആചാര്യ പ്രമുഖരായ കാക്കോട് എസ്.രാധാകൃഷ്ണൻ പോറ്റിക്ക് 'ധർമ്മശ്രേഷ്ഠ പുരസ്കാരവും വാഴയിൽ മഠം എസ്.വിഷ്ണു നമ്പൂതിരി, ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, മഹാദേവൻ പോറ്റി എന്നിവർക്ക് പ്രവർത്തന മികവിന് 'കർമ്മര' പുരസ്കാരവും താന്ത്രിക ആചാര്യന്മാരായ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിക്ക് 'വാഴയിൽമഠം ശങ്കരൻ നമ്പൂതിരി സ്മൃതി "പുരസ്കാരവും, കുന്തിരിക്കുളത്തിൽ വാമനൻ മ്പൂതിരിക്ക് 'വെങ്ങാട്ടൂർ ഈശ്വരൻ നമ്പൂതിരി സതി പുരസ്കാരവും നൽകി ആദരിക്കും.
സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ദിലീപ് കൈനിക്കരക്ക് പ്രയാർ ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം സമ്മാനിക്കും. പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽ മഠം വി.എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി കാക്കോട്ടില്ലം എസ്.രാധാകൃഷ്ണൻ പോറ്റി, രജിസ്ട്രാർ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, ചീഫ് റിട്ടേണിംഗ് ഓഫീസർ വാമനൻ നമ്പൂതിരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.