കൊല്ലം: കൊല്ലം ബാർ അസോസിയേഷന്റെ 115 -ാമത് വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 2ന് അസോസിയേഷൻ ഹാളിൽ നടക്കും. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ പുതുവത്സരസന്ദേശം നൽകും. ജസ്റ്റിസ് രാജവിജയരാഘവൻ, ജസ്റ്റിസ് പി.സോമരാജൻ, ജസ്റ്റിസ് എ.ബദറുദീൻ, ജില്ലാ ജഡ്ജി എം.ബി.സ്‌നേഹലത, അഡ്വ. പട്ടത്താനം ആർ.രാജീവ്, അസോ. സെക്രട്ടറി അഡ്വ. എ.കെ.മനോജ് എന്നിവർ സംസാരിക്കും. പ്രസിഡന്റ് ഓച്ചിറ എൻ.അനിൽകുമാർ അദ്ധ്യക്ഷനാകും. ആഘോഷപരിപാടിയിൽ മുതിർന്ന അഭിഭാഷകരായ സി.വി.പത്മരാജൻ, കൈപ്പുഴ വേലപ്പൻനായർ എന്നിവരെ ആദരിക്കും. തുടർന്ന് അസോസിയേഷൻ ക്വയർ ഒരുക്കുന്ന സംഗീതവിരുന്ന്. 1906ൽ ആറ് ജൂണിയർ അഭിഭാഷകരുടെ കൂട്ടായ്മയായി ആരംഭിച്ചതാണ് ദ ക്വയിലോൺ വക്കീൽസ് അസോസിയേഷൻ എന്ന കൊല്ലത്തെ ആദ്യ അഭിഭാഷക അസോസിയേഷൻ.1908ൽ ക്വയിലോൺ ബാർ അസോസിയേഷൻ രൂപമെടുത്തു.