
കൊല്ലം: കോട്ടയം നാഗമ്പടത്ത് നിന്ന് ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഔദ്യോഗിക പദയാത്രയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.
കൊട്ടിയത്ത് സൗത്ത് കേരള പ്രൊവിൻസ് ഒ.സി.ഡിയുടെ നേതൃത്വത്തിൽ അത്യുജ്ജ്വല വരവേൽപ്പാണ് നൽകിയത്. ഫാ. യേശുദാസ് പുത്തൻവിള, ഫാ. വർഗീസ് മാളിയേക്കൽ എന്നിവരും മറ്റ് വികാരിമാരും ചേർന്ന് പദയാത്രാ ക്യാപ്ടൻ സലീം, ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ തുടങ്ങിയവരെ പൊന്നാട അണിയിച്ചു. ഒ.സി.ഡിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിൽ താമസ സൗകര്യവും നൽകി. പദയാത്രികർക്ക് ഭക്ഷണവും വെള്ളവും എസ്.എൻ.ഡി.പി യോഗം കൊട്ടിയം ടൗൺ ശാഖ ഒരുക്കി.
നീണ്ടകരയിൽ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ പദയാത്ര ക്യാപ്ടനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കൈതക്കുന്നേൽ സുബാഷ്, ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ ജില്ലാ ട്രഷറർ ജ്യോതിഷ് അനിൽ, ജില്ലാ കമ്മിറ്റി അംഗം ബിജു വരുൺ, ജോ. സെക്രട്ടറി മഹേശ്വരൻ, മണ്ഡലം വൈസ് പ്രസിഡന്റ് ചേപ്പയിൽ സേതു തുടങ്ങിയവർ നേതൃത്വം നൽകി.
ഓച്ചിറയിൽ പദയാത്രികരെ കോ ഓഡിനേറ്റർ പുത്തൂർ ശോഭനൻ, ജില്ലാ പ്രസിഡന്റ് കൈതക്കുന്നേൽ സുബാഷ്, സഭ ജോ.രജിസ്ട്രാറും പദയാത്ര ചെയർമാനുമായ കണ്ണൂർ അജയൻ, സഭ കേന്ദ്ര സമിതി അംഗങ്ങളായ കുളത്തൂപ്പുഴ രാമകൃഷ്ണൻ, സുധാകരൻ കരുനാഗപ്പള്ളി, ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ, കരുനാഗപ്പള്ളി മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, സെക്രട്ടറി ഹരീഷ്, ശ്രീകനകൻ എന്നിവരുടെ നേതൃത്വത്തിൽ സദ്യയും നൽകി. 29ന് ഉച്ചയ്ക്ക് ശാരദാ മഠത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും സഭ ജില്ലാ കമ്മിറ്റി അംഗം പൊന്നമ്മ മഹേശ്വരന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഇന്നലെ രാവിലെ 7ന് എം.നൗഷാദ് എം.എൽ.എ പദയാത്ര ക്യാപ്ടൻ സലീമിനെ പൊന്നാട അണിയിച്ചു. തുടർന്ന് ഫാ. യേശുദാസ് പുത്തൻവിള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജോയ്, ജില്ലാ പ്രസിഡന്റ് കൈതക്കുന്നേൽ സുബാഷ്, സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ, ജോ. സെക്രട്ടറി മഹേശ്വരൻ, ട്രഷറർ ജ്യോതിഷ് അനിൽ, ബിജു വരുൺ, ബാനർജി, ചാത്തന്നൂർ മണ്ഡലം ഭാരവാഹികളായ അഡ്വ. ഹരിലാൽ, ബാലചന്ദ്രൻ, മണിലാൽ തുടങ്ങിയവർ ആശംസ നേർന്നു.