 
ചാത്തന്നൂർ: കൊല്ലം ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്ത് സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ആർ.സുധാകാന്ത് നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സുശീലാദേവി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മിനിമോൾ ജോഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുനിൽകുമാർ റിപ്പോർട്ടും അവതരിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.സദാനന്ദൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജീബത്ത് സെനറ്റർമാരെ ആദരിച്ചു. കൊല്ലം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ദയ ഭരണഘടനപുസ്തക വിതരണം നിർവഹിച്ചു. കില റിസോഴ്സ് പേഴ്സൺ ഡി.സുധീന്ദ്രബാബു ഭരണഘടന അവലോകനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി സുദർശനൻ പിളള, സുബി പരമേശ്വരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുചിത്ര, ദിലീപ് ഹരിദാസൻ, വിനിത ദീപു, മേരി റോസ്,ടി.ആർ.സജില, സുജയ് കുമാർ, കെ.സുരേന്ദ്രൻ, രാഗിണി, എം.ആർ.രതീഷ് തുടങ്ങിയവർ സംസാരിച്ചു. സെനറ്റർമാർ, കുടുബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.