
പടി. കല്ലട: ശാസ്താംകോട്ട കായലിൽ വീണ് യുവാവ് മരിച്ചു. വലിയപാടം പള്ളിക്കൽ വീട്ടിൽ അനിൽകുമാറാണ് (45) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ എട്ടോടെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് മൃതദേഹം കരയ്ക്കെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ആരോമൽ (13), അരുന്ധതി (7).