പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ട്രസ്റ്റ് ഏറ്റെടുത്ത് വരുന്ന നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകളും കേക്കുകളും വിതരണം ചെയ്യും. ഇന്ന് രാവിലെ 9.30ന് ചെമ്മന്തൂരിലെ ട്രസ്റ്റ് ഓഫീസിൽ നടക്കുന്ന പരിപാടികൾ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സജ്ഞയ്ഖാൻ അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, മാനേജിംഗ് ട്രസ്റ്റി എം.എം.ഷെറീഫ്, ട്രസ്റ്റ് സെക്രട്ടറി വത്സലാമ്മ, കുടുംബ ക്ഷേമ സഹായ സമിതി ചെയർമൻ സി.എസ്.ബഷീർ, സെക്രട്ടറി എസ്.സുബിരാജ്, കുടുംബ ക്ഷേമ സമിതി ചെയർമാൻ രാജശേഖരൻ, പ്രവർത്തക സമിതി ചെയർമാൻ ഇടമൺ ബാഹുലേയൻ, സെക്രട്ടറി നുജൂം യൂസഫ്, കൊടിയിൽ മുരളി, ജനാർദ്ദനൻ, അനിത മുരളി, ആനന്ദ്,ശ്രീലത, തുടങ്ങിയ നിരവധി പേർ സംസാരിക്കും.