കൊല്ലം: യാത്രക്കാർക്ക് പ്രതീക്ഷയും ആശ്വാസവുമായിരുന്ന എറണാകുളം- വേളാങ്കണ്ണി പ്രതിവാര സർവീസ് ഇന്ന് അവസാനിക്കും. ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച എറണാകുളം- താംബരം സർവീസും ജനുവരി 2 വരെ മാത്രമേയുള്ളു. എറണാകുളം, കോട്ടയം, കൊല്ലം, പുനലൂർ മേഖലകളിലെ വേളാങ്കണ്ണി തീർത്ഥാടകർക്ക് വലിയ ആശ്വാസമായിരുന്നു വേളാങ്കണ്ണി ട്രെയിൻ. നേരത്തെ ഇടയ്ക്ക് നിറുത്തിവച്ച ട്രെയിൻ പിന്നീട് പുനരാരംഭിക്കുകയായിരുന്നു.