കൊല്ലം : കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം നാളെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ (ഇ.കാസിം നഗർ) രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.രാജഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ, പി.കെ.ഗുരുദാസൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, സി.എസ്.സുജാത, എസ്.ജയമോഹൻ, എസ്.സുദേവൻ, ബി.തുളസീധര കുറുപ്പ്, പി.കെ.ജോൺസൺ, സി.മുകേഷ് എന്നിവർ സംസാരിക്കും. നാനൂറ് പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കശുഅണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സമരപരിപാടികളും സമ്മേളനം ചർച്ച ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.രാജഗോപാൽ, ആക്ടിംഗ് സെക്രട്ടറി ബി.തുളസീധര കുറുപ്പ്, സ്വാഗതസംഘം ചെയർമാൻ പി.കെ.ജോൺസൺ, സെക്രട്ടറി സി.മുകേഷ് എന്നിവർ അറിയിച്ചു.