
പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം 4595-ാം നമ്പർ കുളമട ശാഖയുടെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടത്ത് നിന്ന് വന്ന ശിവഗിരി തീർത്ഥാടന പദയാത്രികർക്കും മറ്റ് വിവിധ മേഖലകളിൽ നിന്ന് വന്ന തിർത്ഥാടകർക്കും കുളമട രാജ് റൊട്ടാനസ് കൺവൻഷൻ സെന്ററിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണവും, ഭക്ഷണവും, വിശ്രമവും. വൈദ്യ പരിശോധനയും ഏർപ്പെടുത്തി. സ്വീകരണ കമ്മിറ്റി രക്ഷാധികാരി ബി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ചാത്തന്നൂർ യൂണിയൻ പ്രസിഡൻറ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ആലപ്പാട് ശശി സ്വാഗതം പറഞ്ഞു. കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദീപ, വാർഡ് മെമ്പർ സുഭദ്രാമ്മ, പ്രൊഫ. ജി.പി.സുരേഷ് ബാബു, സോമരാജൻ, കബീർ പാരിപ്പള്ളി, പത്മകുമാർ, ടി.ആർ.ഗോപി, ശശിധരൻ, ശാന്തി കുമാർ, ചെല്ലപ്പൻ, സുനിൽ, തുളസീധരൻ, സത്യദേവ്, ഡി.ത്യാഗരാജൻ എന്നിവർ സംസാരിച്ചു. ശിവഗിരി മെഡിക്കൽ മിഷന്റെയും പ്രദേശത്തെ സേവന തത്പരരായ അലോപ്പതി, ആയൂർവേദം, ഹോമിയോ ഡോക്ടർമാരായ ഡോ.ശശി, ഡോ.സാബു, ഡോ.സൗമ്യ, ഡോ.അജയ് ആനന്ദ്, ഡോ.ടിനി പ്രേം, ഡോ.വിനീത ടിനു , ഡോ.രവി രാജ്, ഡോ.ശരൺ, ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ സജി, ഫാർമസിസ്റ്റ് ദിവ്യാ ഷാൻ, നേഴ്സ് ഷംല എന്നീ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വൈദ്യ പരിചരണം നടത്തി. ജയിൻ ഭാസ്ക്കർ നന്ദി പറഞ്ഞു.