pushpan-58

തൊടിയൂർ: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോട്ടയം ടി.വി പുരം പള്ളിപ്പുറത്തുശേരിൽ വീട്ടിൽ പുഷ്പനാണ് (58) മരിച്ചത്.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് വെള്ളിയാഴ്ച പുലർച്ചെ 5 ഓടെയാണ് പുഷ്പനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

ഇടതുകാലും വലതുപാദവും അറ്റ നിലയിൽ കാണപ്പെട്ട പുഷ്പ്പനെ കരുനാഗപ്പള്ളി പൊലീസ് എത്തിയാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ മരിച്ചു. ഏറെ വൈകാതെ മരിച്ചു. പൈലിംഗ് മെഷീൻ ഓപ്പറേറ്ററായ പുഷ്പൻ കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടുമൂന്ന് മാസങ്ങൾ കൂടുമ്പോഴേ വീട്ടിൽ പോയിരുന്നുള്ളുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി കോട്ടയത്തേക്ക് കൊണ്ടുപോയി. ഭാര്യ: മണിയമ്മ. മക്കൾ: രാജി, രാഹുൽ. മരുമക്കൾ: സന്തോഷ്, അശ്വതി.