കൊട്ടാരക്കര: പൂയപ്പള്ളി മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷൻ പരിസരവും ശുചീകരിച്ചു. രാവിലെ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് മുമ്പ് ബസ് സ്റ്റേഷനിൽ ലഹരി വിരുദ്ധ നാടകവും ഫ്ളാഷ് മൊബും അവതരിപ്പിച്ചു. ബസ് സ്റ്റേഷനിലെ മുതിർന്ന ശുചീകരണ തൊഴിലാളി തങ്കപ്പനെ യൂണിഫോം നൽകി ആദരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപകൻ ഉദയകുമാർ, അദ്ധ്യാപകരായ തോമസ് ചാക്കോ, ഷിബു, പ്രോജക്ട് ഓഫീസർ സഞ്ജയ്, ജയന്തി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് ലീഡർമാരായ സൂരജ്, ഗോപിക എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. മുപ്പതിൽപരം വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.