 
എഴുകോൺ : ജനപ്രതിനിധികളെ സാക്ഷിയാക്കി അതി ദരിദ്ര പദ്ധതിയുടെ ഗുണഭോക്താവായ മുതിർന്ന പൗരൻ ഉദ്ഘാടകനായി. എഴുകോൺ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാർഷികത്തിന്റെയും ക്ഷീര കർഷക സംഗമത്തിന്റെയും വേദിയാണ് ജനകീയമായത്. 102 വയസുകാരനായ പ്ലാക്കാട് സ്വദേശി കുഞ്ഞിരാമനാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്.അടിസ്ഥാനരേഖകളില്ലാതെ തെരുവിലും മറ്റും അഭയാർത്ഥികളായി കഴിഞ്ഞ നാലു പേർക്കുള്ള റേഷൻ, ആധാർ, വോട്ടർ ഐ.ഡി. കാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. അതിദരിദ്ര പട്ടികയിൽപ്പെട്ട 23 പേർക്ക് ഭക്ഷ്യക്കിറ്റുകളും 300 ക്ഷീരകർഷകർക്ക് വിവിധ ആനൂകൂല്യങ്ങളും നൽകി. ക്ഷീരമേഖലയിൽ 30 വർഷം പൂർത്തിയാക്കിയ 70 കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ടി.ആർ.ബിജു, ബീന മാമച്ചൻ, എസ്.സുനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്. കനകദാസ്, മിനി അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ.ഉല്ലാസ്, ബിജു എബ്രഹാം, ആർ.വിജയപ്രകാശ്, വി.സുഹർബാൻ,രഞ്ജിനി അജയൻ, മഞ്ജുരാജ്, ലിജു ചന്ദ്രൻ,ആർ.എസ്.ശ്രുതി, പ്രീതാകനകരാജൻ, സുധർമ്മാദേവി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലാസ് , അസി. സെക്രട്ടറി ജി.ശങ്കരൻകുട്ടി, വെറ്ററിനറി സർജൻ മോളി വർഗ്ഗീസ്, വി.ഇ.ഒ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.