sndp
എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് നയിച്ച ശിവഗിരി തീർത്ഥാടനപദയാത്രയെ ശിവഗിരി പദയാത്ര സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാമി വിദ്യാനന്ദ ,സ്വാമി ശ്രീനാരായണ തീർത്ഥ ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ്‌ ഗുരുസേവക് മുരളിയ മുരളി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു

കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് നയിച്ച തീർത്ഥാടന പദയാത്ര ഇന്നലെ ശിവഗിരി ഗുരു സമാധിയിൽ എത്തിച്ചേർന്നു. ശിവഗിരി പദയാത്ര സ്വീകരണ കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്വാമി വിദ്യാനന്ദ , സ്വാമി ശ്രീനാരായണ തീർത്ഥ, ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ്‌ ഗുരുസേവക് മുരളിയ മുരള എന്നിവർ ചേർന്ന് സ്വീകരിച്ചു. പദയാത്രയ്ക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ പ്രേം രാജ്, വനിതാ സംഘം പ്രസിഡന്റ്‌ എം.കെ.വിജയമ്മ, സെക്രട്ടറി സുധർമ്മ കുമാരി, കെ. എം.മാധുരി, എസ്‌.വിജയൻ, അംബിദാസ്,ആർ.സന്തോഷ്‌ എസ്‌.സുദേവൻ എന്നിവർ നേതൃത്വം നൽകി.