കരുനാഗപ്പള്ളി : കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ 138-ാം ജന്മ വാർഷിക സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.അജയകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു . യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ആർ.രാജശേഖരൻ, ചിറ്റുമൂല നാസർ ,എൽ.കെ.ശ്രീദേവി,മുനമ്പത്ത് വഹാബ്,രമാ ഗോപാലകൃഷ്ണൻ,കെ.കെ.സുനിൽകുമാർ,ബോബൻ.ജി.നാഥ്,ഇർഷാദ് ബഷീർ,റഷീദ്, ,മാരിയത്ത് ,എസ്.ജയകുമാർ,സുഭാഷ് ബോസ് എന്നിവർ സംസാരിച്ചു. പുന്നൂർ ശ്രീകുമാർ സ്വാഗതവും കെ.ശിവദാസൻ നന്ദിയും പറഞ്ഞു.