കരുനാഗപ്പള്ളി: ജവഹർ ബാൽ മഞ്ചിന്റെ ജില്ലാ ക്യാമ്പ് കിളിക്കൂട്ടം 2022 കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചീഫ് കോ- ഓർഡിനേറ്റർ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ ആനന്ദ് കണ്ണശ്ശ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ, സംസ്ഥാന കോ -ഓർഡിനേറ്റർ ബിനു കെ.സാം ,ഡി.സി.സി സെക്രട്ടറി വൈ. ഷാജഹാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുനമ്പത്ത് ഗഫൂർ, ജില്ലാ കോ- ഓർഡിനേറ്റർമാരായ നീലികുളം രാജു, ചിത്രലേഖ,ബി ഉണ്ണി,കെ.മോഹനൻ, സനൂബ്, അജ്മൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയദർശൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ കാർത്തിക് ശശി, ബിനു കെ.സാം, ജോസ് ടൈറ്റസ് എന്നിവർ ക്ലാസ് നയിച്ചു. ആമിനാ ഷെഫീഖ് (പ്രസിഡന്റ്), അഫ്സൻ ബാസിം, ശ്രീപാർവ്വതി (വൈസ് പ്രസിഡന്റുമാർ) ഗൗരി നന്ദന (ജനറൽ സെക്രട്ടറി), മിസ്‌രിയ, അനാമിക (സെക്രട്ടറിമാർ), എസ്.ആർ.നക്ഷത്ര (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.