കൊല്ലം : കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ജില്ലാസമ്മേളനം കുഞ്ഞുകൃഷ്ണപിള്ള നഗറിൽ (പരിമണം നീണ്ടകര) നടന്നു. സംസ്ഥാന സെക്രട്ടറി കെ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ പരിമണം ശശി മുഖ്യപ്രഭാഷണം നടത്തി.

ദേശീയ അദ്ധ്യാപക പരിക്ഷത്ത് ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു, കെ.എസ്.ടി കൊല്ലം വെസ്റ്റ് ജില്ലാവർക്കിംഗ് പ്രസിഡന്റ് ബി. എസ്.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.

കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ജില്ലാ അദ്ധ്യക്ഷൻ ജി.സരോജാക്ഷൻ

പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഡി.ബാബുപിള്ള സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം

വിജയകുമാർ നന്ദിയും പറഞ്ഞു. കെ.എസ്.പി.എസ് ജില്ലാവൈസ് പ്രസിഡന്റ്

കെ.വേണുഗോപാലക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം ആർ.എസ്.എസ് കൊല്ലം വിഭാഗ് സാമൂഹിക സമരസത സംയോജകൻ സി.കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഗോപിനാഥ് പാമ്പട്ടയിൽ സംസാരിച്ചു.

കെ.എസ്.പി.എസ് ജില്ലാവൈസ് പ്രസിഡന്റ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘടനാസമ്മേളനം കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ആർ.പി.മഹാദേവ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം കെ.വ്യോമകേശൻ സംഘടനാചർച്ച് നയിച്ചു. ബി.ജയപ്രകാശ്, ഡോ.സുഭാഷ് കുറ്റിശ്ശേരി, ഡോ.വി.ശശിധരൻപിള്ള, എസ്.രാജൻ, വിജയമോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കുമാർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചു.

സമാപന സമ്മേളനത്തിൽ പെൻഷണേഴ്സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ഓമനക്കുട്ടൻപിള്ള ഉദ്ഘാടനം ചെയ്തു.

കെ.വിജയകുമാർ, വി.എൻ.അറുമുഖൻ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ : ജി.സരോജാക്ഷൻ പിള്ള (പ്രസിഡന്റ്) ഡി.ബാബുപിള്ള (സെക്രട്ടറി), വേണുഗോപാലക്കുറുപ്പ്, ആർ.ദിവാകരൻ, പി.കുമാർ, ശാന്തകുമാരി അമ്മ, ആർ.മോഹനൻ (വൈസ് പ്രസിഡന്റുമാർ), വി.എൻ.ചന്ദ്രസേനൻ, ശോഭന കുമാരി, പുത്തൂർ ബാലൻ, പി.ഉണ്ണികൃഷ്ണൻ, എസ്.സോമസുന്ദരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ), ഡോ.എൻ.സോമൻ
(ഖജാൻജി).