കരുനാഗപ്പള്ളി: ദേശീയ കർഷക ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 14-ാം ഡിവിഷനിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനവും ആട്ടിൻ കുട്ടികളുടെ വിതരണവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി നിർവഹിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവും ഡിവിഷൻ കൗൺസിലറുമായ റജി ഫോട്ടോ പാർക്ക് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി പ്രസിഡന്റ് ടി.രാജീവ് കർഷകരെ ആദരിച്ചു.പച്ചക്കറി വിത്തുകളുടെ വിതരണം പ്രവീൺ മനയ്ക്കലും ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും നിർവഹിച്ചു. എം.കെ പ്രസാദ്, അജിതകുമാരി, മിനി, ബിജു ഗോകുലം, ത്യാഗരാജൻ, ഷീബ,ശാലിനി എന്നിവർ സംസാരിച്ചു.