എഴുകോൺ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ശാസ്താംകോട്ട മൗണ്ട് ഹോറേബ് അശ്രമ സുപ്പീരിയർ ഫാ.സി ഡാനിയൽ തിരുമംഗലം റമ്പാൻ പദവിയിലേക്ക് പ്രവേശിക്കുന്നു. നാളെ രാവിലെ 6.30ന് പട്ടംകൊട ശുശ്രൂഷ മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത,യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവരും മറ്റ് മെത്രാപ്പോലീത്തമാരും കാർമ്മികത്വം വഹിക്കും. പൂർണ സന്യാസ വ്രതത്തിലേക്ക് പ്രവേശിക്കുന്ന ഫാ.സി.ഡാനിയൽ ആയൂർ തിരുമംഗലം ,മടുക്കൽ, കൂരോംവിള പൊയ്ക വിളയിൽ ചാണ്ടപ്പിള്ള ചാക്കോയുടെയും സാറാമ്മ ചാക്കോയുടെയും മകനും തിരുമംഗലം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകാംഗവുമാണ്. കൊല്ലം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ശ്രുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം കാദീശാ ഓർത്തഡോക്സ് ദേവാലയത്തിലെ വികാരിയാണ്.