തൊടിയൂർ: ലഹരിമുക്ത കേരളം 2023 എന്ന പേരിൽ കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഒഫ്
ആർട്സിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ള 150 വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം.
വിജയികളായവർക്ക് പ്രിൻസിപ്പൽ അനിവർണം സമ്മാനങ്ങൾ വിതരണം ചെയ്തു.
സാജൻ, ശ്രീകുമാർ ,രാജേഷ്, സുമിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.