puliyara-road
നിർമ്മാണം പൂർത്തിയായ പുളിയറ മൂർത്തിക്കാവുവിള റോഡ്.

എഴുകോൺ : എഴുകോൺ ഗ്രാമ പഞ്ചായത്തിലെ പുളിയറ - മൂർത്തിക്കാവുവിള റോഡ് നിർമ്മാണം പൂർത്തിയായി. മന്ത്രി കെ.എൻ. ബാലഗോപാലിന് പ്രദേശവാസികൾ നിവേദനം നൽകിയതിനെ തുടർന്നാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.ഏറെ ദുർഘടവും ദൈർഘ്യമേറിയതുമായിരുന്ന വഴി 1995ലാണ് ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നന്നാക്കാൻ തുടങ്ങിയത്. പിന്നീട് മുൻ എം.എൽ.എ ഐഷാ പോറ്റിയും ജില്ലാ പഞ്ചായത്തും നൽകിയ വികസന ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണ വേലകൾ നടത്തിയെങ്കിലും 90 മീറ്ററോളം ദൂരം തർക്കത്തെ തുടർന്ന് കോൺക്രീറ്റ് ചെയ്യാനായിരുന്നില്ല.

മന്ത്രി ഇടപെട്ടു

പുളിയറയിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി നാട്ടുകാരുടെ പരാതി കേൾക്കുകയും ശോച്യാവസ്ഥ കണ്ടറിയുകയും ചെയ്തു. തുടർന്ന് തർക്കം പരിഹരിക്കാൻ ഇടപെടുകയും വീതി കൂട്ടി കോൺക്രീറ്റ് ചെയ്യാൻ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.