കൊല്ലം:ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് ശിവഗിരി തീർത്ഥാടന പദയാത്ര സ്വീകരണ സമിതി പാരിപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം അമൃത സ്ക്കൂളിൽ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി തീർഥാടകർക്ക് ഭക്ഷണവും വിശ്രമത്തിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യം സമിതി ഏർപ്പെടുത്തുന്നുണ്ട്. ഡിസംബർ 25 മുതൽ 30 വരെ 3500ലധികം വരുന്ന പദയാത്രികർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്വീകരണ സമിതി ചെയർമാൻ പി.ആർ.കുട്ടപ്പൻ അദ്ധ്യക്ഷനായി.വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖല പ്രസിഡന്റ് ബി.പ്രേമാനന്ദ് തീർത്ഥാടന സന്ദേശം നൽകി. അനിൽ കടുക്കറ, സുഗതൻ, പി.ഡി.വിജയൻ, കെ.സുകൃതൻ, ആലപ്പാട്ട് ശശിധരൻ, ബി.രാജീവൻ, സുനിൽ സ്വാമി എന്നിവർ പങ്കെടുത്തു. ജോയിന്റ് കൺവീനർ ശ്രീലാൽ പാമ്പുറം സ്വാഗതവും സാമൂഹിക പ്രവർത്തകനായ കബീർ പാരിപ്പള്ളി നന്ദിയും പറഞ്ഞു.