 
പെരിങ്ങോട്ടുകര: കൃഷി വകുപ്പിന്റെയും കേരഫെഡിന്റെയും സംയുക്ത നേതൃത്വത്തിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. തേങ്ങ സംഭരണത്തിനുള്ള ഔദ്യോഗിക ഏജൻസിയായി അന്തിക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി നടന്ന ചടങ്ങ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. എ.ഡി.എ മിനി ജോസഫ് പദ്ധതി വിശദീകരണം നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, രതി അനിൽകുമാർ, ജ്യോതിരാമൻ, കെ.വി. ഇന്ദുലാൽ, കെ.കെ. പ്രദീപ് കുമാർ, സീനത്ത് മുഹമ്മദാലി, സീന അനിൽകുമാർ എന്നിവർ സംസാരിച്ചു.