anil-kant

തൃശൂർ: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്റ്റേഷൻ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയാണ്. വിഴിഞ്ഞം സംഭവത്തിൽ അലംഭാവമുണ്ടായിട്ടില്ല. ഗൂഢാലോചന നടന്നോയെന്നത് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കേസിൽ തുടർ നടപടിയുണ്ടാകും. തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെയുള്ള അക്രമം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.