1

തൃശൂർ: വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച ശേഷം സേനാംഗംങ്ങളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാറിനെത്തുടർന്ന് പ്രസംഗം തടസപ്പെട്ടത്. ഇതുമൂലം കുറെ നേരം പ്രസംഗം കേൾക്കാൻ സാധിച്ചില്ല.
തുടർന്ന് തകരാർ പരിഹരിച്ച് പ്രസംഗം തുടർന്നെങ്കിലും അവസാന ഭാഗത്ത് എത്തിയിരുന്നു. നാലു ദിവസം പ്രസംഗം ഓൺലൈനായി നൽകുന്നതിന് പരിശീലനം അക്കാഡമിയിൽ നടത്തിയിരുന്നതായി പറയുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നാണ് സേനാ വൃത്തങ്ങൾ നൽകുന്ന സൂചന.