തൃശൂർ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഏഴിന് നടക്കും. പൊങ്കാലയുടെ ഉദ്ഘാടനം രാവിലെ 10.30ന് സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി, കുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളാകും.
വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ, ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കെ.കെ. ഗോപാലകൃഷ്ണൻ, രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.