1

തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ അന്തർദേശീയ നാടകോത്സവം 2023 ഫെബ്രുവരി അഞ്ച് മുതൽ 14 വരെ നടക്കും. നാടകങ്ങൾ തിരഞ്ഞെടുത്തതായി സെക്രട്ടറി കരിവെള്ളൂർ മുരളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തർദേശീയ വിഭാഗത്തിലേക്ക് പന്ത്രണ്ട് നാടകങ്ങളും ദേശീയവിഭാഗത്തിൽ നാല് മലയാള നാടകങ്ങൾ ഉൾപ്പെടെ 14 നാടകങ്ങളാണ് തിരഞ്ഞെടുത്തത്.

മലയാളത്തിൽ നിന്ന് 63 എൻട്രികളാണ് ലഭിച്ചത്. അനുരാധ കപൂർ, ദീപൻ ശിവരാമൻ, ബി അനന്തകൃഷ്ണൻ എന്നിവരടങ്ങിയ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് ആണ് നാടകങ്ങൾ തിരഞ്ഞെടുത്തത്. പ്രോഗ്രാം ഓഫീസർ വി.കെ. അനിൽ കുമാർ, ഇറ്റ്‌ഫോക്ക് കോ- ഓർഡിനേറ്റർ വി. ശശികുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നാടകങ്ങൾ ഇവ

അന്തരിച്ച നാടകസംവിധായകൻ പീറ്റർ ബ്രൂക്കിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ടെംപസ്റ്റ് എന്ന നാടകം അരങ്ങിലെത്തും. തെലങ്കാനയിലെ സുരഭി തിയേറ്ററിന്റെ മായാബസാറും അരങ്ങേറും.

അന്തർദേശീയം

ആന്റിഗണി (ഇംഗ്ലണ്ട്), ഹീറോ ബ്യൂട്ടി (തായ്‌വാൻ), കാഫ്ക (ഫ്രാൻസ്), മ്യൂസിയം (ഇസ്രായേൽ), ആവേ മരിയ (ഡെൻമാർക്ക്), ടെംപസ്റ്റ് (ഫ്രാൻസ്), സാംസൺ (ദക്ഷിണാഫ്രിക്ക), ടോൾഡ് ബൈ മദർ (ലെബനൻ), ടോൺഡ് ബിലീവ് മീ ഇഫ് ഐ ടോക്ക് എബൗട്ട് വാർ (ഇസ്രായേൽ), സെവൻ മൂൺസ് (താഷ്‌കെന്റ്), ത്രി എപ്പിസോഡ്‌സ് ഓഫ് ഫാമിലി ലൈഫ് (പോളണ്ട്), തേർഡ് റെയ്ഷ് (ഇറ്റലി).

ദേശീയം

റാദർ റാഷി (ആസാം), ഫൗൾ പ്ലേ (ബിഹാർ), ഡക്ലത്ത ദേവികാവ്യ (കർണാടക), ടേക്കിംഗ് സൈഡ്‌സ് (മഹാരാഷ്ട്ര), ബ്ലാക്ക് ഹോൾ (മഹാരാഷ്ട്ര), പീതോടയ് (മണിപ്പൂർ), ഫ്‌ളയിംഗ് ചാരിയറ്റ്‌സ് (പോണ്ടിച്ചേരി), ഇടക്കിനി കഥായാരഥം (തമിഴ്‌നാട്), ഫോർ ദി റേക്കോഡ് (ഡൽഹി), ആർട്ടിക്ക് (മലയാളം), കക്കുകളി (മലയാളം), നിലവിളികൾ മർമ്മരങ്ങൾ ആക്രോശങ്ങൾ (മലയാളം), സോവിയറ്റ് സ്റ്റേഷൻ കടവ് (മലയാളം).