samanadanam

സാങ്കേതിക സർവകലാശാല ഇ- സോൺ ഫുട്ബാൾ മത്സരത്തിലെ വിജയികൾക്ക് സഹൃദയ എക്‌സി. ഡയറക്ടർ ഫാ. ജോർജ് പാറെമാൻ ട്രോഫികൾ സമ്മാനിക്കുന്നു.

കൊടകര: എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാല ഇ- സോൺ ഫുട്ബാൾ മത്സരങ്ങളും സെലക്ഷൻ ക്യാമ്പും കൊടകര സഹൃദയ എൻജിനിയറിംഗ് കോളേജിൽ സമാപിച്ചു. 25 കോളേജുകളിലെ ടീമുകൾ പങ്കെടുത്തു. കുളപ്പുള്ളി അൽ അമീൻ എൻജിനിയറിംഗ് കോളേജ് ജേതാക്കളായി. വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനീയറിംഗ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളേജ് ,വിദ്യ എൻജിനിയറിംഗ് കോളേജ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ സഹൃദയ എൻജിനിയറിംഗ് കോളേജ് എക്‌സി.ഡയറക്ടർ ഫാ.ജോർജ് പാറെമാൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഫാ.ചാക്കോ കാട്ടുപറമ്പിൽ അദ്ധ്യക്ഷനായി. കൺവീനർ സി.യു. വിജയ് എന്നിവർ പ്രസംഗിച്ചു.