 
വടക്കാഞ്ചേരി: 21-ാമത് ശ്രീമദ്ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന്റെ വിളംബര പത്രിക സ്വാമി നിഗമാനന്ദതീർത്ഥപാദർ പ്രൊഫ. എ.കെ. ശാന്ത ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. വ്യാസ തപോവനത്തിലെ വേദവ്യാസഭവനിൽ നടന്ന ചടങ്ങിൽ വ്യാസ തപോവനം അദ്ധ്യക്ഷൻ പ്രൊഫ. സാധു പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നിഖിലാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. എ.കെ. ഗോവിന്ദൻ സ്വാഗതവും പി. പുരുഷോത്തമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സ്വാമി ബ്രഹ്മർഷി ദേവപാലൻ, കെ. വിജയൻ മേനോൻ, പി.എം. ഉണ്ണിക്കൃഷ്ണൻ, രമേശ് കേച്ചേരി എന്നിവർ പ്രസംഗിച്ചു. 2022 ഡിസംബർ 23 മുതൽ 2023 ജനുവരി 1 വരെ പാർളികാട് സഭാ നികേതനിലാണ് ഭാഗവത തത്ത്വസമീക്ഷാ സത്രം നടക്കുന്നത്. 40 ലേറെ പ്രഭാഷകർ പങ്കെടുക്കും.