
ഒല്ലൂർ: വാഹനങ്ങൾക്ക് വ്യജമായി ആർസി ബുക്ക് നിർമ്മിച്ച് വിൽപ്പന നടത്തി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടിൽ മുനീർ (22) ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാറിന് വ്യജ ആർസി ബുക്ക് നിർമ്മിച്ച് ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെടുന്നവർക്ക് കാർ വിൽക്കുകയും പിന്നിട് ജി.പി.സി നോക്കി ഇതേ വാഹനം വാങ്ങിയ ആളിൽനിന്നും തട്ടിയെടുക്കുകയും ചെയ്യുന്ന രിതിയാണ് പ്രതി അവലംബിച്ചിരുന്നത്. ഒല്ലൂർ എസ്.എച്ച്.ഒ: ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ ഒല്ലൂർ പൊലീസ് ചെർപ്പുളശ്ശേരി പൊലീസുമായി സഹകരിച്ച് നടത്തിയ അമ്പേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ: സുരേഷ്‌കുമാർ, എ.എസ്.ഐ: ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, നിധിൻ മാധവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട മറ്റുപ്രതികൾക്ക് വേണ്ടിയുള്ള അമ്പേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.