1

ഇരിങ്ങാലക്കുട: കെ. രാഘവൻ മാസ്റ്റർ പുരസ്‌കാരം പി. ജയചന്ദ്രന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്‌കാര സമർപ്പണ സമ്മേളന ഉദ്ഘാടനവും, പുരസ്‌കാര സമർപ്പണവും നിർവഹിച്ചു. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളി അദ്ധ്യക്ഷനായി. സംഗീതലോകത്ത് പതീറ്റാണ്ടുകളായി നടത്തിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടന്ന പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ,​ പി. ജയചന്ദ്രനെ പൊന്നാട അണിയിച്ചു. കൂടിയാട്ടം കലാകാരൻ വേണുജി ആദരപത്രം സമർപ്പിച്ചു. കെ.വി. രാമനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി.

ടി.വി. ബാലൻ, അശോകൻ ചരുവിൽ, ജയരാജ് വാരിയർ, സി.എസ്. മീനാക്ഷി, കെ. ശ്രീകുമാർ, സോണിയ ഗിരി, സാവിത്രി ലക്ഷ്മണൻ, അനിൽ മാരാത്ത്, അഡ്വ. രാജേഷ് തമ്പാൻ, വി.എസ്. വസന്തൻ എന്നിവർ സംസാരിച്ചു.