ഇരിങ്ങാലക്കുടയിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നൈസേഷൻ സിസ്റ്റം ഉദ്ഘാടനം

ഇരിങ്ങാലക്കുട: ട്രാഫിക് നിയമ ലംഘകരെയും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വാഹനങ്ങളിൽ രക്ഷപ്പെടുന്നവരെയും കണ്ടെത്തുന്നതിന് പൊലീസിന് സഹായകരമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നൈസേഷൻ സിസ്റ്റത്തിന്റെ (എ.എൻ.പി.ആർ) ഉദ്ഘാടനം തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ദോംഗ്രേ നിർവഹിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ അനീഷ് കരീം, സൈബർ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണ എന്നിവർ പങ്കെടുത്തു. വാഹന നിയമലംഘന കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇരിങ്ങാലക്കുടയിൽ പുതുതായി പണി കഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക. ഒരേ സമയം രണ്ട് പൊലീസ് ഉദ്ദ്യോഗസ്ഥർ വീതം ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണ ഡ്യൂട്ടിക്കായി ഉണ്ടായിരിക്കും. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് രക്ഷപ്പെടുന്ന വാഹനങ്ങളുടെ റൂട്ടുകൾ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ ഇതുവഴി പൊലീസിന് സാധിക്കും. ഈ സംവിധാനത്തിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാണ് ഉദ്ഘാടനം നടത്തിയിട്ടുള്ളത്.

എ.എൻ.പി.ആറിന്റെ പ്രവർത്തനം ഇങ്ങനെ