1

ചാലക്കുടി: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ 65-ാം ജന്മദിനം ശനിയാഴ്ച ഗായത്രി ആശ്രമത്തിൽ ആഘോഷിക്കും. ആശ്രമം ബന്ധുക്കൾ സംഘടിപ്പിക്കുന്ന ചടങ്ങ് രാവിലെ പത്തിന് തുടങ്ങും. പാദപൂജയും തുടർന്ന് സ്വാമിയുടെ കാർമ്മികത്വത്തിൽ ശ്രീനാരായണ ദിവ്യസത്സംഗവും നടക്കും. മംഗളപത്ര സമർപ്പണത്തിനു ശേഷം ശ്രീനാരായണധർമ്മം കുടുംബ ജീവിത്തിൽ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. സ്വാമി സച്ചിദാനന്ദ എഴുതിയ ശ്രീനാരായണഗുരു സുവർണ രേഖകളുടെ സമർപ്പണവും നടക്കും. ഗുരുപൂജ, പ്രസാദ വിതരണം എന്നിവയുമുണ്ടാകും.