ആളൂർ എസ്.എൻ.നഗർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാദിന ആഘോഷങ്ങൾ എസ്.എൻ.ഡി.പി കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: ആളൂർ എസ്.എൻ. നഗർ ശാഖയിൽ 12-ാമത് ഗുരുദേവ പ്രതിഷ്ഠാദിനം ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എൻ.ബി. മോഹനൻ, വൈദികയോഗം സെക്രട്ടറി വിശ്വംഭരൻ ശാന്തി, ശാഖാ സെക്രട്ടറി, ടി.ആർ. നാരായണൻ, ഇ.എം. ജോഷി എന്നിവർ സംസാരിച്ചു.